പണം അടക്കാന്‍ കഴിയാത്ത Detroit നഗരത്തിലെ താമസക്കാര്‍ക്ക് കുടിവെള്ള വിതരണം പുനരാരംഭിക്കണമെന്ന് രണ്ട് ഐക്യരാഷ്ട്ര ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ നിലവാരത്തിനെതിരേയും ദരിദ്രരിലെ ദരിദ്രരായ നഗരവാസികള്‍ക്കെതിരേയും നടത്തുന്ന പ്രവര്‍ത്തിയാണ് നഗരത്തിന്റെ കൂട്ടത്തോടുള്ള ഈ കുടിവെള്ളം മുട്ടിക്കല്‍ പ്രവര്‍ത്തി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു consolidation പദ്ധതി പ്രകാരം ഈ വര്‍ഷം കുറഞ്ഞത് 27,000 വീട്ടുകാര്‍ക്കുള്ള കുടിവെള്ളമാണ് Detroit നിര്‍ത്തലാക്കിയത്. താമസക്കാര്‍ പറയുന്നത് ഇത് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ്. ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയാണ് Detroitയിലെ വെള്ളത്തിന്റെ വില. എന്നാല്‍ അവിടുത്തെ ദാരിദ്ര്യ തോത് 40% ആണ്. Detroit യിലേക്കുള്ള ഒരു സന്ദര്‍ശനത്തില്‍ ശുദ്ധമായ കുടിവെള്ളത്തിന്റേയും പൊതുശുചിത്വത്തിന്റേയും U.N. വക്താവായ Catarina de Albuquerque ഉം, പര്യാപ്‌തമായ വീടുകളുടെ U.N. വക്താവായ Leilani Farha ഉം താമസക്കാരേയും നഗര ഉദ്യോഗസ്ഥരേയും സന്ദര്‍ച്ചു. ഈ നിര്‍ത്തലാക്കല്‍ ബാധിച്ച വീടുകളുടെ മൂന്നില്‍ രണ്ടിലും കുട്ടികളുള്ളതാണ്. വീട്ടില്‍ വെള്ളമില്ലെങ്കില്‍ കുട്ടികളെ സംരക്ഷണ സേവന വകുപ്പ് കൊണ്ടുപോകും.
2014
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.