കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്‍ഡ്യയും ചൈനയും, ഇന്‍ഡ്യയും നേപ്പാളും ആയി ഹിമാലയത്തിലെ അതിര്‍ത്തിയുടെ കാര്യത്തിലെ തര്‍ക്കത്തിന് ചൂടുപിടിച്ചിരിക്കുകയാണ്. ബുധനാഴ്ച ഈ പ്രശ്നങ്ങലില്‍ അമേരിക്ക ധൃഷ്ടമായി ഇടപെട്ടു. ഇന്‍ഡ്യക്കെതിരെ ചൈന “അക്രമാസക്തമാകുന്നു” എന്ന് US Assistant Secretary of State for South and Central Asia ആയ Alice G. Wells ആരോപിച്ചു. ഇത് ചൈനയുടെ “ഉപദ്രവ സ്വഭാവ” ക്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. അമേരിക്കയുമായും ഏഷ്യപസഫിക് മേഖലയിലെ അവരുടെ പങ്കാളികളായ ജപ്പാനും ആസ്ട്രേലിയയും ആയുള്ള ഇന്‍ഡ്യയുടെ മൊട്ടിടുന്ന സൈനിക-പദ്ധതിതന്ത്ര സഹകരണത്തെക്കുറിച്ച് ആത്മസ്തുതി നടത്തുകയും ചെയ്തു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വലിയ കടന്നുകയറ്റത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സംഭവികാസങ്ങളില്‍ അമേരിക്കയുടെ അക്രമാസക്തമായ ഇടപെടല്‍.
— സ്രോതസ്സ് wsws.org | 22 May 2020
പാവ മോഡി നമ്മേ ഈ കെണിയിലേക്ക് തള്ളിയിടും. അമേരിക്കക്കാര്‍ ആയുധം നമുക്ക് വിറ്റ് കാശാക്കും. നമ്മുടെ സമ്പദ്‌വ്യവസ്ഥ തകരുകയും ധാരാളം നിരപരാധികളായ സാധാരണക്കാര്‍ യുദ്ധത്തില്‍ മരിക്കുകയും ചെയ്യും. മാധ്യമങ്ങളില്‍ യുദ്ധവെറിയുണ്ടാക്കുന് വാര്‍ത്തകള്‍ കള്ളങ്ങളാണ്. ഇത് പണ്ടത്തെ കുറുക്കനും രണ്ട് ആടുകളുടേയും കഥയാണ്. അതുകൊണ്ട് സമാധാനത്തിനായി പ്രവര്‍ത്തിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.