The Intercept ല്‍ വന്ന, സ്രോതസ്സിനെ ജയിലിലെത്തിച്ച വിവാദപരമായ റിപ്പോര്‍ട്ട് എഴുതിയ ഒരാള്‍ ഇപ്പോള്‍ New York Police Department ന്റെ മാധ്യമ ഓഫീസറായി ജോലിക്ക് കയറി. മുമ്പത്തെ മാധ്യമപ്രവര്‍ത്തകന്‍ Richard Esposito ദീര്‍ഘകാലമായി NYPDയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരാളാണ്. ഒപ്പം പ്രവര്‍ത്തിക്കാന്‍ അയാളെ Intercept തെരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ അക്കാര്യം അറിയാവുന്നതായിരുന്നു. എന്നാല്‍ ആ വാര്‍ത്ത വെബ് സൈറ്റ് Esposito ന്റെ പോലീസ് സൌഹൃദത്തെ സംശയിക്കുകയോ, യോഗ്യതാകുറവോ ആയി കണ്ടില്ല.
2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യ തലയിട്ടിരുന്നു എന്ന National Security Agency യുടെ ആരോപണത്തെക്കുറിച്ച് Esposito ഉം അയാളുടെ ദീര്‍ഘകാലത്തെ സുഹൃത്തും സഹപ്രവര്‍ത്തകനും Intercept ലെ ജോലിക്കാരനും ആയ Matthew Cole ഉം ചേര്‍ന്ന് 2017 ല്‍ ലേഖനങ്ങള്‍ എഴുതി. ഈ റിപ്പോര്‍ട്ടര്‍മാര്‍ അമേരിക്കന്‍ സര്‍ക്കാരിനെക്കുറിച്ചുള്ള sensitive വിവരങ്ങള്‍ പുറത്തുവിട്ടു. അത് അവരുടെ രഹസ്യ സ്രോതസ്സായിരുന്ന മുമ്പത്ത് NSA കരാര്‍ ജോലിക്കാരിയായ Reality Winner നെക്കുറിച്ചുള്ള വിവരം പുറത്ത് വരുന്നതിന് കാരണമായി. അവസാനം അവരെ 5 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കുകയും ചെയ്തു.
— സ്രോതസ്സ് thegrayzone.com | Ben Norton | May 20, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.