ചൈനയിലില്‍ പെയ്യുന്ന മഴ 24 സംസ്ഥാനങ്ങളില്‍ നാശം വിതക്കുകയാണല്ലോ. വലിയ അണക്കെട്ടായ Three Gorges Dam ന്റെ സുരക്ഷയെക്കുറിച്ച് പ്രസിദ്ധനായ ഒരു hydrologist ആയ Wang Weiluo (王維洛) സംശയങ്ങള്‍ പ്രകടിപ്പിക്കുകയും അത് ഏത് നിമിഷവും തകരാം എന്നും മുന്നറീപ്പ് നല്‍കി.
ജൂണ്‍ ഒന്ന് മുതല്‍ തെക്കന്‍ ചൈനയില്‍ പെയ്യുന്ന മഴ കാരണം ജൂണ്‍ 21 ആയപ്പോഴേക്കും 7,300 വീടുകള്‍ നശിക്കുകയും 80 ലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ സാമ്പത്തിക നഷ്ടം US$290 കോടി ഡോളറാണ് എന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറയുന്നു.
നിര്‍ത്താതെ പെയ്യുന്ന മഴ കാരണം ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് പൊട്ടുമോ എന്ന ഭയം ചൈനയിലെ ജനങ്ങള്‍ക്കുണ്ട്. അണക്കെട്ട് ശക്തമാണെന്ന് സര്‍ക്കാരിന്റെ ഉറപ്പുണ്ടായിട്ടും Wang എതിര്‍ വീക്ഷണമാണ് എടുത്തിരിക്കുന്നത്. അത് ധാരാളം പേര്‍ വിശ്വസിക്കുന്ന അത്ര സ്ഥിരമല്ല എന്ന് അദ്ദേഹം പറയുന്നു.
— സ്രോതസ്സ് taiwannews.com.tw | 2020/06/22
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.