2009 ന് ശേഷം സ്വകാര്യ വിവരങ്ങള്‍ പോലീസുകാര്‍ തെറ്റായി ഉപയോഗിച്ച് സഹപ്രവര്ത്തര്, പൊതു സുരക്ഷാ ഉദ്യോഗസ്ഥര്‍, നിയമ പ്രൊഫഷണലുകള്‍ തുടങ്ങിയവരെ snoop ചെയ്തതിന്റെ കുറഞ്ഞത് 14 കേന്ദ്ര കോടതി കേസുകളെങ്കിലും ഉണ്ടായിട്ടുണ്ട് എന്ന് Human Rights Watch കണക്കാക്കുന്നു.
മറ്റ് ചിലര്‍ പറയുന്നത് അത് വളരെ അധികമാണെന്നാണ്. മിനസോട്ടയില്‍ മാത്രം അത്തരത്തിലുള്ള 12 കേസുകളുണ്ട്.
ബുധനാഴ്ച അത്തരത്തിലുള്ള ഒരു കേസില്‍ ഒരു അപൂര്‍വ്വ വിജയം സംഭവിച്ചു. ഒരു ജൂറി മിനസോട്ട പോലീസ് ഉദ്യോഗസ്ഥയായ Amy Krekelberg ന് $585,000 ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാന്‍ വിധിച്ചു. അതില്‍ $300,000 ഡോളര്‍ രണ്ട് കുറ്റക്കാരായ പോലീസുകാര്‍ ഈടാക്കാനും വിധിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ ഈ പോലീസുകാര്‍ അവരുടെ സ്വകാര്യ വിവരങ്ങളിലൂടെ ഫോട്ടോ, വിലാസം, വയസ്, ഉയരം തുടങ്ങിയ വിവരങ്ങള്‍ എടുത്ത് അവരെ ശൃംഗാരവീക്ഷണം നടത്തി.
— സ്രോതസ്സ് nakedsecurity.sophos.com | Lisa Vaas | 25 Jun 2019
എനിക്കൊന്നും മറക്കാനില്ല എന്ന് പറയുന്നവര്‍ കരുതിയിരിക്കുക.
പോലീസുകാരിയുടെ സ്ഥിതി ഇതാണെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം പറയാനില്ല.
നിങ്ങളുടെ സ്വകാര്യത മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.