ഇന്‍ഡ്യയില്‍ വ്യാവസായിക അപകടങ്ങള്‍ സാധാരണമായ കാര്യമാണ്. വിശാഖപട്ടണത്തെ LG Polymers ന്റെ നിലയത്തിലെ വാതക ചോര്‍ച്ചയും തമിഴ്നാട്ടിലെ NCL India Limited ന്റെ താപവൈദ്യുതി നിലയത്തിലെ ബോയിലര്‍ പൊട്ടിത്തറിയും നൂറുകണക്കിന് തൊഴിലാളികളുടെ ജീവനെടുത്ത ധാരാളം ദൌര്‍ഭാഗ്യകരമായ വ്യാവസായിക അപകടങ്ങളുടെ ഓര്‍മ്മയെ തിരിച്ച് കൊണ്ടുവരുന്നതാണ്. മഹാരാഷ്ട്രയിലെ ഒരു രാസ ഫാക്റ്ററിയിലെ പൊട്ടിത്തെറി, ബോംബേഹൈയ്യിലെ ONGC നിലയത്തിലെ വലിയ തീപിടുത്തം, NTPCയുടെ Rae Bareli നിലയത്തിലെ പൊട്ടിത്തെറി, ഡല്‍ഹിയിലെ Bawana വ്യാവസായിക പ്രദേശത്തെ പൊട്ടിത്തെറി തുടങ്ങിയവ കഴിഞ്ഞ വര്‍ഷം വന്ന ചില റിപ്പോര്‍ട്ട് ചെയ്ത വ്യാവസായിക അപകടങ്ങള്‍ ആണ്. അവ ഇന്‍ഡ്യയുടെ വ്യാവസായിക നിവാരണനടപടികളും സുരക്ഷാ പരിശോധന സംവിധാനവും തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ അപര്യാപ്തവും കാര്യക്ഷമതയില്ലാത്തതും ആണെന്ന് വ്യക്തമാക്കുന്നു.
— സ്രോതസ്സ് thewire.in | Rahul Suresh Sapkal | 12/May/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.