Monsantoയുടെ Roundup കാരണമുണ്ടായ ക്യാന്‍സറിന്റെ പേരിലെ ആയിരക്കണക്കിന് കേസുകള്‍ $1000 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി എന്ന് കാര്‍ഷിക ഭീമനായ Bayer പ്രഖ്യാപിച്ചു. 2018 ല്‍ മൊണ്‍സാന്റോയെ ഏറ്റെടുത്തത് വഴി ബേയറിന് പാരമ്പര്യമായി കിട്ടിയതായിരുന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ട കളനാശിനിയെ ലക്ഷ്യം വെച്ചുള്ള ആ കേസുകള്‍. ഇപ്പോഴുള്ള Roundup കേസുകളുടെ 75% വരുന്ന ഏകദേശം 125,000 കേസാക്കിയതും അല്ലാത്തതുമായ അവകാശവാദങ്ങളെ ബാധിക്കുന്നതാണ് ഈ ഒത്തുതീര്‍പ്പ്. ഒത്തുതീര്‍പ്പിന്റെ വ്യവസ്ഥകളനുസരിച്ച് ഇപ്പോഴുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ $880 കോടി മുതല്‍ $960 കോടി ഡോളര്‍ വരെ ബേയര്‍ അടക്കും. $125 കോടി ഡോളര്‍ ഭാവിയിലെ കേസുകള്‍ക്കായും മാറ്റിവെച്ചിട്ടുണ്ട്.
— സ്രോതസ്സ് commondreams.org, reuters.com | Jun 24, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.