ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യന്‍ മുകേഷ് അംബാനി നയിക്കുന്ന Reliance Industries Limited (RIL) ന്റെ ഓഹരികളുടെ വില ജൂണ്‍ 22 ന് ഏറ്റവും ഉയര്‍ന്ന Rs 1,804 എന്ന നിലയില്‍ .എത്തി. RIL അങ്ങനെ കമ്പോള മൂലധനം $15000 കോടി ഡോളറില്‍ (രൂപയില്‍ Rs 11,44,00,00,000,000)അധികം ആയ ആദ്യത്തെ ഇന്‍ഡ്യന്‍ കമ്പനിയായി.
RIL ന്റെ തലവനും എംഡിയും ആയ മുകേഷ് അംബാനിയുടെ മൊത്തം സമ്പത്ത് $6450 കോടി ഡോളറായി. ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരില്‍ ഏഷ്യയിലെ ഏക വ്യക്തിയായി എന്ന് Bloomberg പറയുന്നു.
മെയ് 20 മുതല്‍ ജൂണ്‍ 3 വരെ RIL ഓഹരികള്‍ക്ക് rights issue നടത്തി. RIL നടത്തിയ rights issue ല്‍ അവര്‍ Rs 53,125 കോടി രൂപ ശേഖരിച്ചു. അത്തരം ഒരു പ്രവര്‍ത്തി വഴി ഇന്‍ഡ്യന്‍ കമ്പനി നേടുന്ന ഏറ്റവും വലിയ തുകയായിരുന്നു അത്.
— സ്രോതസ്സ് | Abir Dasgupta, Paranjoy Guha Thakurta | 24 Jun 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.