Microsoft Corp ന്റെ LinkedIn ന് എതിരെ ന്യൂയോര്‍ക് ആസ്ഥാനമായ iPhone ഉപയോക്താവ് കേസ് കൊടുത്തു. Apple Inc ന്റെ Universal Clipboard ആപ്പില്‍ നിന്നും sensitive ഉള്ളടക്കങ്ങള്‍ വായിക്കുകയും കൈമാറുകയും ചെയ്യുന്നു എന്നാണ് ആരോപണം. Apple ന്റെ വെബ് സൈറ്റ് പ്രകാരം Universal Clipboard ആപ്പിള്‍ ഉപയോക്താക്കളെ എഴുത്ത്, ചിത്രം, വീഡിയോ മുതലായവ ഒരു ആപ്പിള്‍ ഉപകരണത്തില്‍ നിന്ന് പകര്‍ത്തി വേറൊരു ആപ്പിള്‍ ഉപകരണത്തിലേക്ക് മാറ്റാനാകും. Clipboard ലെ വിവരങ്ങള്‍ ഉപയോക്താവിനോട് പറയാതെ LinkedIn വായിക്കുന്നു എന്ന് San Francisco ഫേഡറല്‍ കോടതിയില്‍ Adam Bauer കൊടുത്ത കേസില്‍ പറയുന്നു. TikTok ഉം LinkedIn ഉം ഉള്‍പ്പടെയുള്ള 53 ആപ്പുകള്‍ ഉപയോക്താക്കളുടെ Universal Clipboard ഉള്ളടക്കം വായിക്കുന്നു എന്ന് കഴിഞ്ഞ ആഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൊടുത്ത കേസ് പ്രകാരം LinkedIn അതിന്റെ ഉപയോക്താക്കളെ ചാരപ്പണി ചെയ്യുന്നു എന്ന് മാത്രമല്ല അത് അടുത്തുള്ള കമ്പ്യൂട്ടറുകളേയും മറ്റ് ഉപകരണങ്ങളേയും ചാരപ്പണി ചെയ്യുകയും ആപ്പിളിന്റെ Universal Clipboard timeout നെ മറികടക്കുകയും ചെയ്യുന്നു.
— സ്രോതസ്സ് reuters.com | Jul 11, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.