1930കളിലെ Tuskegee syphilis പരീക്ഷണം എന്ന് കേട്ടിട്ടില്ലെ? venereal രോഗങ്ങള്‍ ബാധിച്ച അലബാമയിലെ ദരിദ്രരായ കറുത്തവരെ ശാസ്ത്രജ്ഞര്‍ പഠിച്ചു. എന്നാല്‍ അക്കാര്യം അവരോട് പറഞ്ഞില്ല. ചികില്‍സ എന്തെന്നും പറഞ്ഞില്ല.
1945 – 1956 കാലത്ത് ഗ്വാട്ടിമാലയില്‍ നടത്തിയ സമാനമായ പഠനത്തിന് Johns Hopkins University ഉം Rockefeller Foundation ഉം സഹായം നല്‍കി എന്ന് കഴിഞ്ഞ ആഴ്ച വന്ന കേസ് ആരോപിക്കുന്നു. അനാധര്‍, ജയിലിലുള്ളവര്‍, മാനസിക രോഗികള്‍, വേശ്യകള്‍ തുടങ്ങിയവരെ നിര്‍ബന്ധപൂര്‍വ്വം ലൈംഗിക രോഗങ്ങള്‍ ബാധിപ്പിച്ചു എന്നും കേസില്‍ പറയുന്നു. പെന്‍സിലിന്‍ ഉള്‍പ്പടെയുള്ള ഏത് മരുന്നാണ് ഈ രോഗം തടയാന്‍ സഹായിക്കുന്നത് എന്ന് കണ്ടെത്താനായിരുന്നു അത്. ഈ പരീക്ഷണത്തിന് വിധേയരായവരോട് അവര്‍ ഈ രോഗബാധിതരാണെന്ന് പറഞ്ഞില്ല. അതുകൊണ്ട് അവരില്‍ ചിലര്‍ മരിച്ചു. മറ്റുചിലര്‍ രോഗം അവരുടെ spouses നും ലൈംഗികപങ്കാളികള്‍ക്കും കുട്ടികള്‍ക്കും കൊടുത്തു. $100 കോടി ഡോളര്‍ നഷ്ടപരിഹാരമാണ് 774 പരാതിക്കാര്‍ കേസിലൂടെ ആവശ്യപ്പെടുന്നത്. അതില്‍ ഈ പരീക്ഷത്തിലകപ്പെട്ട ഇരകളും അവരുടെ പിന്‍മുറക്കാരും ഉള്‍പ്പെടുന്നു.
നഷ്ടപരിഹാരം നേടാനുള്ള രണ്ടാമത്തെ ശ്രമമാണിത്. ഗ്വാട്ടിമാലയില്‍ U.S. Public Health Service നടപ്പാക്കിയ പരീക്ഷണങ്ങളുടെ പേരില്‍ 2012 ല്‍ അമേരിക്കയുടെ സര്‍ക്കിരിനെതിരെ ഒരു class-action federal lawsuit കൊടുത്തിരുന്നു. വിദേശത്ത് നടന്ന സംഭവത്തിന്റെ വേദനകളുടെ പേരില്‍ ഗ്വാട്ടിമാലക്കാര്‍ക്ക് അമേരിക്കക്കെതിരെ കേസ് കൊടുക്കാനാവില്ല എന്ന് പറഞ്ഞ് ഒരു ജഡ്ജി അത് തള്ളിക്കളഞ്ഞു. Baltimore City Circuit Court ല്‍ ആണ് പുതിയ കേസ് കൊടുത്തത്.
Johns Hopkins ഉം Rockefeller Foundation ഉം ഗ്വാട്ടിമാലയിലെ പരീക്ഷണങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും, പിന്‍തുണക്കുകയും, അതില്‍ നിന്ന് പ്രയോജനം നേടുകയും ചെയ്തു എന്ന് കേസില്‍ പറയുന്നു.
— സ്രോതസ്സ് cnn.com | Apr 14, 2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.