
തിങ്കളാഴ്ച ഇസ്രായേല്‍ സൈന്യം 1500-വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ തിരുശേഷിപ്പ് “മോഷ്ടിച്ചതിനെ” തുടര്‍ന്ന് ഇസ്രായേലിനെതിരെ മോഷണത്തിന്റേയും സാംസ്കാരിക തട്ടിയെടുക്കലിന്റേയും ശ്രമം പാലസ്തീന്‍കാര്‍ ആരോപിക്കുന്നു. കൈയ്യേറിയ പടിഞ്ഞാറേക്കരയിലെ ബത്‌ലഹേം ജില്ലയിലെ നഗരമായ Tuqu ല്‍ നിന്ന് വലിയ ഒരു flatbed truck ന് ഇസ്രായേല്‍ സൈന്യം അകമ്പടി പോകുന്നതിന്റെ ഒരു വീഡിയോ PLO Department of Public Diplomacy and Policy യുടെ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. Byzantine കാലത്ത് നിന്നുള്ള അപൂര്‍വ്വ artefact ആയ അത്, മാമോദീസ മുക്കാനുള്ള വെള്ളം നിറക്കാനാണ് ഉപയോഗിച്ചിരുന്നത്. അത്തരത്തിലുള്ള മൂന്നെണ്ണത്തിലൊന്നായിരുന്നു അത്. മറ്റ് രണ്ടെണ്ണത്തിലൊന്ന് അടുത്ത കാലത്ത് ബത്‌ലഹേമിലെ Church of the Nativity ല്‍ കണ്ടുപിടിച്ചു. മറ്റേത് ഒരു പുരാതന പാലസ്തീന്‍ നഗരമായ Beit Jibrin ലെ പള്ളിയിലായിരുന്നു. 1948 ലെ ഇസ്രായേല്‍ കൈയ്യേറ്റത്തില്‍ അത് തകര്‍ന്ന് പോയി.
— സ്രോതസ്സ് middleeasteye.net | 20 Jul 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.