Quebec Cityയില്‍ നിന്ന് 125 km അകലെയുള്ള Saint-Martin ലെ Atelier PJB യിലെ ഒരു തൊഴിലിടത്ത് വെച്ച് ജൂണ്‍ 15 ന് 14-വയസുള്ള കുട്ടിക്ക് ജീവന്‍ നഷ്ടമായി. ബാല തൊഴിലാളിയുടെ മേലെ അവന്റെ forklift truck കയറിപ്പോകുകയാണുണ്ടായത്. Quebec ല്‍ അത്തരം യന്ത്രം ഓടിക്കാനുള്ള കുറഞ്ഞ പ്രായം 16 ആണ്. Quebecലേയും ക്യാനഡയില്‍ മൊത്തത്തിലും വളരുന്ന ബാലവേല പ്രകടമാക്കുന്നതാണ് ഈ ദാരുണ സംഭവം. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. യഥാര്‍ത്ഥത്തില്‍ കൌമാരക്കാരായ തൊഴിലാളികള്‍ക്ക് ഗൌരവകരമായി മുറിവേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന അപകടങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണെന്ന് ഈ അപകടം എന്ന് മാത്രം. കഴിഞ്ഞ വര്‍ഷം Bardobec ലെ ഒരു മരക്കമ്പനിയിലെ conveyor belt, 13-വയസുകാരനെ വലിച്ചുകൊണ്ട് പോയി. കുട്ടിക്ക് രക്ഷപെടാനായി. എന്നാല്‍ ശ്വാസകോശത്തിന് ദ്വാരങ്ങളും, എല്ല് ഒടിയുകയും, പൊള്ളലേക്കുകയും ചെയ്തു. 2019 ലെ മറ്റൊരു സംഭവത്തില്‍ 3,000 kg ഭാരമുള്ള കോണ്‍ക്രീറ്റ് പാനല്‍ പുറത്ത് വീണ് 17-വയസുള്ള കുട്ടി Alma, Quebec ല്‍ മരിച്ചു. Béton Préfabriqué du Lac ല്‍ പണി തുടങ്ങി രണ്ടാഴ്ചക്ക് ശേഷമാണ് അവന് ഈ ദുര്‍ഗതി വന്നത്.
— സ്രോതസ്സ് wsws.org | 23 Jul 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.