വാള്‍സ്ട്രീറ്റും വാഷിംഗ്ടണും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ ഏറ്റവും പുതിയ ഉദാഹരണമായി നിയമ വകുപ്പിന്റെ തലവന്‍ എന്ന സ്ഥാനത്തിന് ശേഷം Eric Holder മുമ്പ് ജോലി ചെയ്തിരുന്ന കോര്‍പ്പറേറ്റ് നിയമ സ്ഥാപനത്തിലേക്ക് തിരിച്ചെത്തി. അറ്റോര്‍ണി ജനറല്‍ ആകുന്നതിന് മുമ്പ്, UBS, പഴക്കമ്പനി ഭീമനായ Chiquitaയും ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റുകളെ പ്രതിനിധാനം ചെയ്തിരുന്ന Covington & Burling എന്ന സ്ഥാപനത്തിലായിരുന്നു എറിക് ഹോള്‍ഡര്‍ ജോലി ചെയ്തിരുന്നത്. അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ ക്രിമിനലായി പ്രോസിക്യൂട്ട് ചെയ്യാതെ വെറുതെ വിട്ട സാമ്പത്തിക തകര്‍ച്ചയില്‍ പങ്കുള്ള ധാരാളം വലിയ ബാങ്കുകളും ഇവരുടെ ഉപഭോക്താക്കളായി ഉണ്ട്. Bank of America, JPMorgan Chase, Wells Fargo, Citigroup ഒക്കെ അതില്‍ ഉള്‍പ്പെടുന്നു. ഈ നിയമ സ്ഥാപനം ഹോള്‍ഡര്‍ക്ക് വേണ്ടി ഒരു മൂലയിലെ(corner) ഓഫീസ് ശൂന്യമായി ഇട്ടിരുന്നു.
2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.