എന്നാല്‍ പെന്റഗണുമായുള്ള പങ്കാളിത്തം തുടരും
2019 ല്‍ കാലാവധി കഴിയുന്ന Project Maven ന് വേണ്ടി കമ്പനി പെന്റഗണുമായുള്ള കരാര്‍ പുതുക്കില്ലെന്ന് വെള്ളിയാഴ്ച നടന്ന ജോലിക്കാരുമായുള്ള യോഗത്തില്‍ Google Cloud CEO ആയ Diane Greene പ്രഖ്യാപിച്ചു. ഡ്രോണുകളില്‍ നിന്നുള്ള രഹസ്യാന്വേഷണ footage ന്റെ കൃത്രിമ ബുദ്ധി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള തല്‍സമയ വിശകലന സേവനം സൈന്യത്തിന് നല്‍കാനായി കമ്പനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങിയ ആ പദ്ധതി. മദ്ധ്യപൂര്‍വ്വേഷ്യയിലും വടക്കെ ആഫ്രിക്കയിലും ആയിരക്കണക്കിന് ആളുകളെ കൊന്ന നിയമവിരുദ്ധമായ ഡ്രോണുപയോഗിച്ചുള്ള കൊലപാതക പദ്ധതി വികസിപ്പിക്കാന്‍ പെന്റഗണിനെ ഈ സാങ്കേതികവിദ്യ അനുവദിക്കുന്നു.
ഗൂഗിള്‍ ജോലിക്കാരുടെ വലിയ പ്രതിഷേധത്തിന്റെ ഫലമായാണ് കഴിഞ്ഞ ദിവസം നടന്ന യോഗം സംഭവിച്ചത്. ജോലിക്കാരുടെ പ്രതിഷേധം വന്നതിന് ശേഷമാണ് അത്തരം ഒരു പദ്ധതി നടക്കുന്നുണ്ട് എന്ന് പുറം ലോകം അറിഞ്ഞത്. ഈ കരാര്‍ പുതുക്കിയില്ലെങ്കിലും ഗൂഗിള്‍ പെന്റഗണുമായുള്ള ബന്ധം ദൃഢമായി തുടരും.
— സ്രോതസ്സ് wsws.org | Will Morrow | 2 Jun 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.