professional basketball, baseball, soccer കളികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു എന്നതാണ് ബുധനാഴ്ചയുണ്ടായ ശ്രദ്ധേയമായ ഒരു വികാസം. Black Lives Matter നെ പിന്തുണച്ചുകൊണ്ട് Milwaukee Bucks കളിക്കാര്‍ Orlando Magic ന് എതിരായ കളിക്ക് കോര്‍ട്ടിലിറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. അതിനാല്‍ NBA മൂന്ന് കളികള്‍ റദ്ദാക്കി. മൂന്ന് Major League Baseball കളികള്‍ മാറ്റിവെച്ചു. Milwaukee Brewers, Seattle Mariners ഉള്‍പ്പടെയുള്ള ടീമുകള്‍ സമരത്തില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണിത്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് പ്രതിഷേധമായി ധാരാളം കളിക്കാര്‍ മുട്ടുകുത്തി നിന്നു. ഏഴ് വെടിയുണ്ടാ ദ്വാരങ്ങളെ പ്രതീകവല്ക്കരിച്ചുകൊണ്ട് ഏഴ് ദ്വാരങ്ങളുള്ള ടി ഷര്‍ട്ട് ധരിച്ചുകൊണ്ടാണ് Washington Mystics ന്റെ കളിക്കാര്‍ എത്തിയത്, അതിനാല്‍ സ്ത്രീകളുടെ WNBA യും മൂന്ന് കളികള്‍ റദ്ദാക്കി. Jacob Blake എന്ന പേരിലെ ഓരോ അക്ഷരങ്ങളും ടി ഷര്‍ട്ടിന്റെ പിറകിലും എഴുതിയിരുന്നു.
— സ്രോതസ്സ് democracynow.org | Aug 27, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.