സംഘടനകളുടെ വലിയ സ്വാധീനം ചുരുക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി, അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് അതിനെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചു. “തുടക്കം മുതല്‍ തന്നെ പരിശോധനയില്ലാതെ ഭരണം നടത്തുന്ന ഈ ഭീമാകാരമായതിനെതിരെ സമൂര്‍ത്തമായ നടപടികള്‍ എടുക്കാന്‍ ഞങ്ങള്‍ വളരെ വൈകിയിരിക്കുകയാണ്,” എന്ന് ഫേസ്‌ബുക്കിന്റെ CEO ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഭരണ ശരീരം നല്ല ഉദ്ദേശത്തോടെ തുടങ്ങിയതാണെങ്കിലും അതിന്റെ ചരിത്രം കാണിക്കുന്നത് വീണ്ടുവിചാരമില്ലാത്തതിന്റെ സംസ്കാരവും തീരുമാനങ്ങളുടെ ഫലങ്ങളെക്കുറിച്ച് അപകടകരമായി അവഗണയും ആണ്. “ദൌര്‍ഭാഗ്യവശാല്‍ അതിന്റെ മുകളില്‍ ഇരിക്കുന്നവര്‍ക്ക് ഉത്തരവാദിത്തം, പരിഷ്കരണം തുടങ്ങിയ ആശയങ്ങളോട് നിരന്തരമായി അവജ്ഞയുമാണ്. ജനങ്ങള്‍ക്ക് മേലെ കൂടുതല്‍ ശക്തമായ കുത്തകയായി മാറാതിരിക്കാനായി സര്‍ക്കാരിനെ ചെറിയ കഷ്ണങ്ങളായി മുറിക്കുക മാത്രമാണ് ഞങ്ങള്‍ക്ക് ഇനി ശേഷിക്കുന്ന ഏക നടപടി.” വരാന്‍ പോകുന്ന ഒരു നിയമ യുദ്ധമല്ലാതെ ഫേസ്‌ബുക്കിന്റെ പുരുഷത്വത്തിനെ താങ്ങാനുള്ള ശേഷി ഒരു സര്‍ക്കാരിനുമില്ല എന്ന് സുക്കര്‍ബര്‍ഗ് ഉറപ്പ് നല്‍കി.
— സ്രോതസ്സ് theonion.com | Jun 22, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.