ഓഗസ്റ്റ് 31 ന് Justice Arun Kumar Mishra നയിക്കുന്ന Justices Vineet Saran, M R Shah ഉള്‍പ്പെട്ട ഒരു സുപ്രീം കോടതി ബഞ്ച് രാജസ്ഥാനിലെ സര്‍ക്കാര്‍ വൈദ്യുതി വിതരണക്കമ്പനിയുമായുള്ള ഒരു കേസില്‍ Adani ഗ്രൂപ്പിന്റെ ഒരു കമ്പനിക്ക് അനുകൂലമായ വിധി പുറത്തുവിട്ടു. Justice Mishra വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഇത്. രാജസ്ഥാനിലെ Baran ജില്ലയിലെ Kawai ല്‍ പ്രവര്‍ത്തിക്കുന്ന 1,320 മെഗാവാട്ട് താപവൈദ്യുതി നിലയത്തിന്റെ ഉടമകളായ Adani Power Rajasthan Limited (APRL) ന് “compensatory tariffs” ആയി Rs 5,000 കോടി രൂപയും പിഴയും പലിശയും ആയി Rs 3,000 കോടി രൂപയും കൊടുക്കണം എന്നാണ് വിധി. Jaipur, Jodhpur, Ajmer എന്നീ സ്ഥലങ്ങളിലെ വൈദ്യുതി ഉപഭോക്താക്കള്‍ ഈ Rs 8,000 കോടി രൂപയുടെ “വില” താങ്ങേണ്ടി വരും. 2019 ന് ശേഷം അദാനി ഗ്രൂപ്പിന് അനുകൂലമായ Justice Mishra പുറപ്പെടുവിക്കുന്ന ഏഴാമത്തെ വിധിയാണ് ഇത്.
— സ്രോതസ്സ് newsclick.in | Abir Dasgupta, Paranjoy Guha Thakurta | 07 Sep 2020
ധബോല്‍ വൈദ്യുതി നിലയ കരാറില്‍ മഹാരാഷ്ട്ര സര്‍ക്കാരെ കൊണ്ടുവന്ന്, ഭീമമായ നഷ്ടപരിഹാരം കൊടുപ്പിച്ച് കുത്തുപാളയെടുപ്പിച്ച് അവസാനം മഹാരാഷ്ട്ര സര്‍ക്കാര്‍ വൈദുതി വകുപ്പിനെ ചുളുവ് വിലക്ക് അംബാനി വാങ്ങിയത് ഓര്‍ക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.