1999 – 2017 കാലത്ത് അമേരിക്കയിലെ ആത്മഹത്യാ തോത് 33% വര്‍ദ്ധിച്ചു. Centers for Disease Control and Prevention ന്റെ കണക്ക് പ്രകാരം ഒരു ലക്ഷം പേരില്‍ മരണം 10.5 ല്‍ നിന്ന് 14 ആയി. ആ വര്‍ദ്ധനവിന് വേഗത കൂടുകയാണ്. അമേരിക്കയിലെ 10 – 34 പ്രായമുള്ളവരിലെ മരണങ്ങളിലെ രണ്ടാം സ്ഥാനത്തുള്ള ആത്മഹത്യ 1999 – 2006 കാലത്ത് 1% വര്‍ദ്ധിച്ചു. അതിന് ശേഷം അത് ഇരട്ടി വേഗത്തിലാണ് വര്‍ദ്ധിച്ചത്.
തീവൃമായ വര്‍ദ്ധനവ് ആത്മഹത്യ ശ്രമത്തിലാണ്. 2006 – 2015 കാലത്ത് 10 – 19 വരെ പ്രായമായ കുട്ടികളുടെ ആത്മഹത്യാ ശ്രമം 8% വര്‍ദ്ധിച്ചു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചവരില്‍ 80% വും 45 വയസില്‍ താഴെയുള്ളവരാണ്. 65-74 വയസ് പ്രായമുള്ളവരുടെ ശ്രമത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. തൊഴിലില്ലായ്മയില്‍ 1% വര്‍ദ്ധനവുണ്ടായാല്‍ ആത്മഹത്യാ തോതില്‍ 0.8% – 1% വര്‍ദ്ധവ് ഉണ്ടാകും എന്നാണ് മുമ്പ് അമേരിക്കയിലും യൂറോപ്പിലും നടത്തിയ പഠനങ്ങള്‍ പറയുന്നത്.
— സ്രോതസ്സ് scientificamerican.com | Aug 1, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.