Daniel Prude ന്റെ കൊലപാതകത്തെ ചൊല്ലി ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ പോലീസ് തലവനായ La’Ron Singletary ഉള്‍പ്പടെ Rochester Police Department ലെ മൊത്തം ജോലിക്കാരും രാജിവെച്ചു. ശ്വാസം മുട്ടിയാണ്(asphyxiation) മാര്‍ച്ചില്‍ കറുത്തവനായ Prude മരിച്ചത്. പോലീസുകാര്‍ അയാളെ വിലങ്ങുവെക്കുകയും തല മൂടുകയും അയാളുടെ മുകളില്‍ കയറിയിരുന്ന് തണുത്തുറഞ്ഞ മണ്ണിലേക്ക് അയാളുടെ മുഖം രണ്ട് മിനിട്ട് അമര്‍ത്തി വെക്കുകയും ചെയ്തു. Prude ന്റെ മരണത്തെ അധികാരികള്‍ മറച്ചുവെച്ചു എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. മരണത്തിന് ശേഷം 5 മാസം വരെ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. Rochester മേയര്‍ Lovely Warren ഉം രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
— സ്രോതസ്സ് democracynow.org | Sep 09, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.