ഇപ്പോള്‍ നടന്ന എണ്ണ ചോര്‍ച്ചയോടുള്ള സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ആയിരക്കണക്കിന് മൌറീഷ്യസുകാര്‍ തലസ്ഥാനമായ Port Louis ലെ തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ജപ്പാനിലെ ചരക്ക് കപ്പലായ M.V. Wakashio പവിഴപ്പുറ്റ് പ്രദേശത്ത് ജൂലൈ 25 ന് തകരുകയും 1,000 ടണ്‍ ഇന്ധന എണ്ണ പ്രകൃതി ലോല പ്രദേശമായ കടലില്‍ ചോരുകയും ചെയ്തു. കപ്പല്‍ രണ്ടായി പിളരുന്നതിന് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഇത്. Wakashio കപ്പല്‍ചേതവും beachings ഉം തമ്മില്‍ നേരിട്ട് ബന്ധം ഇതുവരെ സ്ഥാപിച്ചിട്ടില്ലെങ്കിലും ഇതിനടുത്ത് കുറഞ്ഞത് 39 ഡോള്‍ഫിനുകളും തിമിംഗലങ്ങളും നിസഹായവാസ്ഥയിലെത്തിയത് ആണ് ജനത്തെ പ്രകോപിപ്പിച്ചത്. വിവാദപരമായ നീക്കമായി മൌറീഷ്യസ് സര്‍ക്കാര്‍ കപ്പല്‍ മുങ്ങാന്‍ അനുവദിച്ചു. അത് ഡോള്‍ഫിന്‍ തിമിംഗല കൂട്ടത്തെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്.
— സ്രോതസ്സ് news.mongabay.com | 1 Sep 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.