അഞ്ച് വയസിന് താഴെയുള്ള ശരാശരി 239,000 അധികം പെണ്‍കുട്ടികളുടെ മരണങ്ങള് സംഭവിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഒരു ദശാബ്ദത്തില്‍ 24 ലക്ഷം പെണ്‍കുട്ടികള്‍. രാജ്യത്തെ 90% ജില്ലകളിലും പെണ്‍കുട്ടികളുടെ മരണ നിരക്ക് അധികമാണ്. 2000-2005 കാലത്തെ 0-4 വയസ് പ്രായമുള്ള കുട്ടികളിലെ അധികമുള്ള മരണ നിരക്ക്, ലിംഗവിവേചനം ഇല്ലാത്ത രാജ്യങ്ങളിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1000 ജനനത്തിന് 18.5 ആണ്. ജന്‍ഡര്‍ പക്ഷപാതിത്വം കാരണമാണ് അഞ്ച് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ മരണത്തിന്റെ 22% ഉം. കുറഞ്ഞ വിദ്യാഭ്യാസമുള്ള ഗ്രാമീണ, കാര്‍ഷിക പ്രദേശങ്ങള്‍, ഉയര്‍ന്ന ജനസാന്ദ്രതയുള്ള, താഴ്ന്ന സാമൂഹ്യ സാമ്പത്തിക വികസനമുള്ള കൂടിയ ജനനം നടക്കുന്ന സ്ഥലങ്ങളാണ് ഏറ്റവും മോശം അവസ്ഥയില്‍. അഞ്ച് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ മരണത്തില്‍ മിക്കതും ഉണ്ടാകുന്നത് ആവശ്യമില്ലാത്ത ഗര്‍ഭധാരണവും, പിന്നീടുള്ള അവഗണയും ആണ്.
— സ്രോതസ്സ് International Institute for Applied Systems Analysis (IIASA) | May 15, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.