വിക്കിലീക്സ് പ്രസാധകനായ ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്തായി ബ്രിട്ടണ്‍ നടത്തുന്ന വിചാരണ നാടകത്തിനെതരെ മുമ്പത്തെ 13 രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ 161 പേരുടെ ഒരു കൂട്ടം അന്തര്‍ദേശീയ രാഷ്ട്രീയ പ്രമുഖര്‍ അവരുടെ എതിര്‍പ്പ് രേഖപ്പെടുത്തി. അദ്ദേഹത്തെ ഉടന്‍ സ്വതന്ത്രനാക്കണണെന്ന് അവര്‍ ആവശ്യപ്പെട്ടു. സ്പെയിനിന്റെ പ്രധാനമന്ത്രിയായിരുന്ന José Luis Zapatero(2004–11), അര്‍ജന്റീനയുടെ പ്രസിഡന്റായ Alberto Fernández(2019–), ബ്രസില്‍ പ്രസിഡന്റായിരുന്ന Dilma Rousseff(2011–16), ബൊളീവിയയുടെ പ്രസിഡന്റായിരുന്ന Evo Morales Ayma(2006–19), ബ്രസില്‍ പ്രസിഡന്റായിരുന്ന Luiz Inácio Lula da Silva (2003–10), ഇക്വഡോര്‍ പ്രസിഡന്റായിരുന്ന Rafael Correa (2007–17), ആസ്ട്രേലിയയുടെ പ്രധാനമന്ത്രിയായിരുന്ന Kevin Rudd (2007–10 and 2013), ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവായിരുന്ന Jeremy Corbyn (2015–2020) തുടങ്ങിയവരാണ് ഈ ആവശ്യം ഉന്നയിച്ച പ്രമുഖര്‍.
ബ്രസീല്‍ പ്രസിഡന്റായിരുന്ന ലുല ഇങ്ങനെ പറഞ്ഞു, “എല്ലാ മാധ്യമപ്രവര്‍ത്തകരും, എല്ലാ വക്കീല്‍മാരും, എല്ലാ യൂണിയന്‍കാരും, എല്ലാ രാഷ്ട്രീയക്കാരും ഉള്‍പ്പടെയുള്ള ഭൂമി എന്ന ഗ്രഹത്തിലെ ജനാധിപത്യവാദികള്‍ നാടുകടത്തല്‍ തടയാനായി അസാഞ്ജിനെ പിന്‍തുണക്കാനുള്ള ധൈര്യം ഇല്ലാത്തവരാണ്. നമ്മുടെയിടയിലുള്ള ധാരാളം ജനാധിപത്യവാദികള്‍ കള്ളന്‍മാരാണെന്ന് എന്നാണ് അതിന്റെ അര്‍ത്ഥം. ജനാധിപത്യത്തിന്റെ ഒരു നായകനായാണ് അസാഞ്ജിനെ കാണേണ്ടത്. അദ്ദേഹത്തെ ശിക്ഷിക്കാന്‍ പാടില്ല.”
— സ്രോതസ്സ് wsws.org | 22 Sep 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.