പണ്ഡിതക്ക് ജോലിക്കെടുക്കാതിരിക്കുന്നതിന് ഇസ്രായേല്‍ ലോബി ടോറന്റോ സര്‍വ്വകലാശാലയില്‍ സമ്മര്‍ദ്ദം ചെലുത്തി

പാലസ്തീന്‍കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവരുടെ ഗവേഷണത്തെക്കുറിച്ച് ക്യാനഡയിലെ നികുതി കോടതി ജഡ്ജി പരാതി പറഞ്ഞതിനെ തുടര്‍ന്ന് University of Toronto പ്രമുഖ മനുഷ്യാവകാശ പണ്ഡിതക്ക് വാഗ്ദാനം ചെയ്ത ജോലി പിന്‍വലിച്ചു എന്ന് ഒരു ആരോപണം വന്നിരിക്കുന്നു. ഇസ്രായേലിന്റെ അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് എഴുതിയിട്ടുള്ള ഒരു മനുഷ്യാവകാശ പണ്ഡിതയായ പ്രൊഫസര്‍ Valentina Azarova നെ നിയമ വിദ്യാലയത്തിന്റെ International Human Rights Program ന്റെ തലവയായി ഓഗസ്റ്റ് 11 ന് സര്‍വ്വകലാശാല നിയോഗിച്ചു. ഓഗസ്റ്റ് 19 ന് ആ ജോലി അവര്‍ സ്വീകരിച്ചു. സെപ്റ്റംബര്‍ തുടക്കത്തില്‍ നിയമ വിദ്യാലയത്തിന്റെ കലാശാലാധികാരി ആയ Edward Iacobucci ആ ജോലി ഇല്ലാതാക്കി. പുതിയ ആളിന്റെ അന്വേഷണം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു.

— സ്രോതസ്സ് electronicintifada.net | 5 Oct 2020

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു അഭിപ്രായം ഇടൂ