ആഴക്കടലിലെ താപനില ശാസ്ത്രജ്ഞര്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ വ്യതിചലിക്കുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. സമുദ്രത്തിന്റെ അടിത്തട്ടില്‍ ചൂടാകുലിന്റെ ഒരു ഗതി ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിലെ Uruguay തീരത്തിന് അടുത്തുള്ള Argentine Basin ല്‍ നാല് ആഴങ്ങളിലെ ഒരു ദശാബ്ദത്തെ മണിക്കൂര്‍ ഇടവേളകളിലെ താപനില രേഖയാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. AGUന്റെ Geophysical Research Letters ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ശരാശരി 3,682 മീറ്റര്‍ താഴ്ചയിലേതാണ് വിവരം. ഏറ്റവും കുറഞ്ഞ ആഴം 1,360 മീറ്ററും, ഏറ്റവും കൂടിയ ആഴം 4,757 മീറ്ററും ആണ്. എല്ലാ സ്ഥലത്തും ചൂടാകലിന്റെ സൂചന ഗവേഷകര്‍ കണ്ടു. 2009 – 2019 കാലത്ത് 0.02 – 0.04 ഡിഗ്രി സെല്‍ഷ്യസ് വീതമുള്ള ചൂടാകല് ഗതിയാണ് രേഖപ്പെടുത്തിയത്. സാധാരണ ഇത്തരം ആഴങ്ങളില്‍ ചൂടാകല് ആയിരത്തിലൊന്ന് എന്ന തോതിലായിരുന്നു അളന്നിരുന്നത്. മനുഷ്യകാരണമായ കാലാവസ്ഥാ മാറ്റവും ബന്ധപ്പെട്ടാണ് ഈ വര്‍ദ്ധനവ് എന്ന് ഗവേഷകര്‍ പറയുനനു.
— സ്രോതസ്സ് American Geophysical Union | Oct 13, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.