സൌദി അറേബ്യയില്‍ നിന്നുള്ള പൈലറ്റുമാരെ ബ്രിട്ടണില്‍ വെച്ച് Royal Air Force (RAF) പരിശീലിപ്പിക്കുന്നു. ഗള്‍ഫ് ഏകാധിപത്യം യെമനില്‍ നിരന്തരം വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണിത് ചെയ്യുന്നത്. ലോകത്തെ ഏറ്റവും മോശം മനുഷ്യസഹായ ദുരന്തത്തില്‍ അവിടെ 2 കോടി ആളുകള്‍ക്കാണ് അവശ്യ സഹായം വേണ്ടിയിരിക്കുന്നത്. ബ്രിട്ടണിന്റെ പ്രതിരോധ മന്ത്രിയായ James Heappey ആണ് പരിശീലന കാര്യം പാര്‍ളമെന്റില്‍ പറഞ്ഞത്. ജര്‍മ്മനിയിലെ നാസി ഏകാധിപത്യത്തിനെതിരെ നടത്തിയ Battle of Britain ന്റെ 80ാം വാര്‍ഷികം RAF ആഘോഷിച്ചതിന്റെ അടുത്ത ദിവസമായിരുന്നു അത്.
— സ്രോതസ്സ് markcurtis.info | Oct 13, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.