ഇസ്രായേല്‍ ചാരന്‍ ആയ Jonathan Pollard നെ 30 വര്‍ഷത്തെ ശിക്ഷക്ക് ശേഷം North Carolina യിലെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. അമേരിക്കയുടെ രഹസ്യങ്ങള്‍ ഇസ്രായേലുമായി പങ്കുവെച്ചതിന് ജീവപര്യന്തം ശിക്ഷ കിട്ടിയ അയാള്‍ U.S. Navy intelligence ഉദ്യോഗസ്ഥനായിരുന്നു. സോവ്യേറ്റ് യൂണിയനിലെ യഹൂദരെ ഇസ്രായിലേക്ക് കൊണ്ടുവരാനായി Pollard കൊടുത്ത വിവരങ്ങള്‍ ഇസ്രായേല്‍ സോവ്യേറ്റ് യൂണിയനുമായി പങ്കുവെച്ചതായി സംശയിക്കുന്നു എന്ന് The New Yorker ല്‍ 1999 ല്‍ Seymour Hersh റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജയിലിലായിരിക്കുമ്പോള്‍ തന്നെ ഇയാള്‍ക്ക് ഇസ്രായേല്‍ പൌരത്വം നല്‍കി. ഇനി ഇസ്രായേലിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു എന്ന് അയാള്‍ പറഞ്ഞു. അമേരിക്കയില്‍ 5 വര്‍ഷം നില്‍ക്കണമെന്നാണ് പരോളിലെ വ്യവസഥ.
2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.