കോവിഡ്-19 മഹാമാരി അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടതോടുകൂടി രാജ്യത്തെ ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ പഠനം രേഖപ്പെടുത്തുന്നു. രോഗികളും കുടുംബങ്ങളും അനുഭവിക്കുന്ന ആരോഗ്യപരിപാലന പ്രതിസന്ധിയുടെ വലിയ ഒരു ഭാഗമാണിത്. അമേരിക്കയിലെ ഏറ്റവും ചിലവ് കൂടിയ 100 ആശുപത്രികള്‍ ഓരോ $100 ഡോളര്‍ ചിലവിനും $1,129 – $1,808 ഡോളര്‍ വരെ ആണ് ഈടാകുന്നത്. സാധാരണ അമേരിക്കയിലെ ആശുപത്രികള്‍ ശരാശരി ഓരോ $100 ഡോളര്‍ ചിലവിനും $417 ഡോളര്‍ ആയിരുന്നു ഈടാക്കിയിരുന്നത്. അത് കഴിഞ്ഞ 20 വര്‍ഷത്തില്‍ ഇരട്ടിയായതാണ്. വലിയ ആശുപത്രിയിലെ ചിലവുകള്‍ കോവിഡ്-19 ചികില്‍സയിലും കൂടുതലാണ്. inpatient stay വേണ്ട മറ്റൊരു സങ്കീര്‍ണ്ണതകളില്ലാത്ത ഒരു കോവിഡ്-19 രോഗിയുടെ ശരാശരി ചിലവ് $42,486 ഡോളറിലാണ് തുടങ്ങുന്നത്. സങ്കീര്‍ണ്ണതകളുണ്ടെങ്കില്‍ അത് $74,310 ഡോളര്‍ ആകും. എന്ന് ഒരു പഠനത്തില്‍ കണ്ടു. 2017 ല്‍ നടത്തിയ ഒരു പഠന പ്രകാരം രോഗിയുടെ മേല്‍ ചാര്‍ത്തുന്ന ഓരോ ഒരു ഡോളര്‍ ഫീസിനും ഇന്‍ഷുറന്‍സ് കമ്പനി 15 സെന്റ് ആശുപത്രികള്‍ക്ക് സമ്മാനമായി കൊടുക്കും.
— സ്രോതസ്സ് corporatecrimereporter.com | Nov 16, 2020
ആരോഗ്യ സേവനം പൊതുമേഖലയില്‍ സൌജന്യമായി തന്നെ നിര്‍ത്തണം എന്നത് തെളിയിക്കുന്നതാണ് ഇത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.