Texasലെ ജയിലുകളില്‍ 230 പേര് കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും വിചാരണക്ക് മുമ്പ് തടവില്‍ കഴിയുന്നവരായിരുന്നു. അവര്‍ക്കെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. Texas Department of Criminal Justice (TDCJ)ഉള്‍പ്പടെയുള്ള വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് അത് വിശകലനം ചെയ്ത Texas Justice Initiative ല്‍ നിന്നുള്ള വിവരങ്ങള്‍ ടെക്സാസിലെ University of Austin ലെ ഗവേഷകര്‍ പരിശോധിക്കുകയുണ്ടായി. മാര്‍ച്ച്-ഒക്റ്റോബര്‍ കാലത്ത് കോവിഡ്-19 കാരണം കുറഞ്ഞത് 231 പേര് സംസ്ഥാനത്തെ ജയിലുകളില്‍ മരിച്ചു എന്ന് അവര്‍ കണ്ടെത്തി. ടെക്സാസിലെ കോവിഡ്-19 ജയില്‍ നയങ്ങളെക്കുറിച്ചുള്ള വിശകലനമായതുകൊണ്ട് സംസ്ഥാനവും ജില്ലകളും നടത്തുന്ന ജയിലുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമാണ് അവര്‍ പരിശോധിച്ചത്.
— സ്രോതസ്സ് vox.com | Nov 12, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.