നഗരത്തിലെ വംശീയ മല്പിടുത്തത്തിന്റെ ദീര്‍ഘകാല ചരിത്രത്തിലെ ഏറ്റവും മോശമായ പൈശാചികകൃത്യങ്ങളില് ഒന്നായ – Move എന്ന കറുത്തവരുടെ വിമോചന സംഘം താമസിച്ചിരുന്ന ഒരു വീടിന് മുകളില്‍ 13 മെയ് 1985 ന് വ്യോമാക്രമണം നടത്തി 5 കുട്ടികളുള്‍പ്പടെ 11 പേരെ കൊന്ന സംഭവത്തിന്റെ പേരില്‍ Philadelphiaയുടെ ഭരണ കൌണ്‍സില്‍ ഔദ്യോഗികമായി മാപ്പ് പറഞ്ഞു. പോലീസ് ഹെലികോപ്റ്ററില്‍ നിന്ന് West Philadelphia യിലെ Osage Avenue 6221 ന് മുകളില്‍ C4 പ്ലാസ്റ്റിക് സ്ഫോടക വസ്തുക്കള്‍ വര്‍ഷിക്കാനുള്ള തീരുമാനത്താലുണ്ടായ “അളക്കാനാകാത്ത സ്ഥായിയാ ദോഷത്തിന്” മാപ്പ് പറയുന്ന പ്രമേയം കൌണ്‍സില്‍ അംഗീകരിച്ചു. കറുത്തവരുടെ താമസ സ്ഥലത്ത് 61 വീടുകളെ തുടച്ചുനീക്കുന്നത് വരെ അധികാരികളുടെ രോഷം നിലനിര്‍ത്തിയ ഒരു ചൂളക്ക് ബോംബ് തിരികൊടുത്തു.
— സ്രോതസ്സ് theguardian.com | Ed Pilkington | 13 Nov 2020
ഇതിന്റെ ഒരു കൂടിയ പതിപ്പാണ് രണ്ട് ദശാബ്ദങ്ങളായി മദ്ധ്യപൂര്‍വ്വേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. താമസിയാതെ അതിനും മാപ്പ് അപേക്ഷ ഉണ്ടായേക്കാം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.