കോശസ്തരം വൈറസുകള്‍ക്ക് ഭേദിക്കാനാകാത്ത ഒന്നാണ്. കോശത്തിന് അകത്ത് കടന്ന് അണുബാധയുണ്ടാക്കാനായി കോശസ്തരത്തിന്റെ കോശപരവും ജൈവരസതന്ത്രപരവുമായ സ്വഭാവങ്ങളെ ചൂഷണം ചെയ്യുന്ന ഒരു കൂട്ടം പദ്ധതിതന്ത്രങ്ങള്‍ അവ പ്രയോഗിക്കുന്നു. മദ്യങ്ങളിലേത് പോലെ ജൈവ തന്‍മാത്രകളുടെ thiol-mediated uptake അത്തരത്തിലൊന്നാണ്. അവിടെ ഓക്സിജനെ മാറ്റി ഒരു sulfur അണുവിനെ വെക്കുന്നു. Human Immunodeficiency Virus (HIV) ന്റെ ആ പ്രവര്‍ത്തനം കുറച്ച് വര്‍ഷം മുമ്പ് തെളിയിക്കപ്പെട്ടതാണ്. ഫലപ്രദമായ ഒരു തടസം ഇതുവരെ അതിനില്ല. കാരണം അവിടെ നടക്കുന്ന രാസപ്രവര്‍ത്തനത്തിന്റേയും രാസബന്ധങ്ങളുടേയും ഉറപ്പ ആണ്.
ഇന്ന് ഉപയോഗിക്കുന്ന തടസങ്ങളേക്കാള്‍ 5,000 മടങ്ങ് ഫലപ്രദമായ തടസങ്ങള്‍ University of Geneva (UNIGE) ലെ ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തി. SARS-CoV-2 പ്രോട്ടീനുകള്‍ പ്രകടിപ്പിക്കുന്ന വൈറസുകളുടെ പ്രവേശനത്തെ തടയുന്നതായി പ്രാഥമിക പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് Royal Society of Chemistry യുടെ Chemical Science ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
— സ്രോതസ്സ് Université de Genève | Nov 20, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.