Mahatma Gandhi National Rural Employment Guarantee Act (NREGA) പ്രകാരം ജോലി ചെയ്ത വലിയ ശതമാനം തൊഴിലാളികള്‍ക്ക് അവരുടെ കൂലി വാങ്ങുന്നതില്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നു. വലിയ ദൂരം അവര്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നു എന്ന് മാത്രമല്ല കൂലി കിട്ടാനായി മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടതായും വരുന്നു എന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു.
NREGAയുടെ പല വശങ്ങള്‍ പഠിക്കുന്ന സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, സാമൂഹ്യ പ്രവര്‍ത്തരുടേയും, എഞ്ജിനീയര്‍മാരുടേയും ഡാറ്റാ ശാസ്ത്രജ്ഞരുടേയും ഒരു സംഘമായ LibTech India നടത്തിയ പഠനത്തില്‍ നിന്ന് ‘Length of the Last Mile: Delays and Hurdles in NREGA Wage Payments’ എന്നൊരു റിപ്പോര്‍ട്ട് Jharkhand, Andhra Pradesh, Rajasthan എന്നിവിടങ്ങളിലെ 1,947 തൊഴിലാളികളെ സര്‍വ്വേ നടത്തി തയ്യാറാക്കി.
അത് പ്രകാരം തൊഴിലാളികള്‍ അവരുടെ ആഴ്ചയിലെ NREGA കൂലി വാങ്ങുന്നതിനായി കൂലിയുടെ മൂന്നിലൊന്ന് തുക ചിലവാക്കുന്നു എന്ന് സത്യം പുറത്തുവന്നു. പകുതിക്കടുത്ത് തൊഴിലാളികള്‍ക്കും(45%) പല പ്രാവശ്യം ബാങ്കില്‍ പോയതിന് ശേഷം മാത്രമാണ് പണം പിന്‍വലിക്കാനായത്.
മിക്ക തൊഴിലാളികള്‍ക്കും കൂലി കിട്ടാനായി നാല് മണിക്കൂര്‍ വരെ സമയം എടുത്തു
— സ്രോതസ്സ് thewire.in | 19/Nov/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.