ആസാമിലെ 18 സംഘടനകള്‍ പൌരത്വ ഭേദഗതി നിയമത്തിന് (CAA) എതിരായി പുതിയ പ്രതിഷേധങ്ങള്‍ തുടങ്ങി. നിയമം റദ്ദാക്കുകയും KMSS നേതാവ് Akhil Gogoi നെ വിട്ടയക്കുകയും വേണം എന്നാണ് അവരുടെ ആവശ്യം. ഗൊഗോയിയെ കഴിഞ്ഞ വര്‍ഷത്തെ സമരത്തിനിടക്ക് ജയിലില്‍ അടച്ചതാണ്. Krishak Mukti Sangram Samiti, All Assam Students Union (AASU), Asom Jatiyatabadi Yuba Chatra Parishad, Lachit Sena ഉള്‍പ്പടെയുള്ള സംഘടനകള്‍ ആസൂത്രണം ചെയ്ത പ്രതിഷേധ റാലികള്‍ സംസ്ഥാനം മുഴുവന്‍ നടത്തു. വിദ്യാര്‍ത്ഥികള്‍ക്കുപരിയായി വംശീയ സമൂഹങ്ങളുടെ യുവ സംഘടനകളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ വര്‍ഷം പ്രതിഷേധം തുടങ്ങിയ ശിവസാഗറില്‍ നിന്നാണ് സമരം തുടങ്ങിയത്. ആ സമരം കോവിഡ്-19 മഹാമാരി കാരണം നിര്‍ത്തിവെച്ചിരുന്നു.
— സ്രോതസ്സ് thewire.in | 12/Dec/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.