ധാരാളം അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റില്ല

വംശം, വരുമാനം, ഭൂമിശാസ്ത്രം എന്നതിനൊക്കെ ഉപരി വീട്ടിലെ ബ്രോഡ്ബാന്റ് എല്ലാവര്‍ക്കും അവശ്യം വേണ്ട ഒന്നാണ്. പ്രത്യേകിച്ചും വൈറസിന്റെ വ്യാപനം തടയാനായി നമ്മോട് വീട്ടില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെടുന്ന ഈ കാലത്ത്. എന്നിട്ടും ഡിസംബര്‍ 2018 ലെ Federal Communications Commission (FCC) ന്റെ Internet Access Services റിപ്പോര്‍ട്ട് പ്രകാരം 4.4 കോടി വീടുകളില്‍ ശരാശരി ബ്രോഡ്ബാന്റ് കണക്ഷനില്ല. അവര്‍ക്ക് ലഭ്യത ഇല്ലാത്തതോ അവര്‍ക്ക് താങ്ങാനാകാത്തതോ ആകാം. ഈ ശീതകാലത്ത് മിക്ക സ്കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതോടെ ഈ പ്രതിസന്ധി ഒരു പാരമ്യത്തിലെത്തും.

കറുത്തവരുടെ സമൂഹങ്ങളില്‍ വീട്ടിലെ ബ്രോഡ്ബാന്റ് രാജ്യത്തെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. അടുത്തകാലത്തെ Pew റിപ്പോര്‍ട്ട് അനുസരിച്ച് കറുത്തവരുടെ 34% വീടുകളിലും, 39% ലാറ്റിനോകളുടെ വീടുകളിലും വയറുള്ള ബ്രോഡ്ബാന്റ് കണക്ഷന്‍ ഇല്ല. ആദിമ അമേരിക്കക്കാര്‍ക്കാണ് ഏറ്റവും കുറവ് കണക്ഷനുള്ള സമുദായം എന്ന് Census Bureau അടുത്ത കാലത്ത് കണ്ടെത്തി. 33% പേര്‍ക്ക് ബ്രോഡ്ബാന്റ് ഇല്ല, ഗോത്ര ഭൂമിയില്‍ കഴിയുന്ന 47% പേര്‍ക്ക് ബ്രോഡ്ബാന്റ് ലഭ്യമേയല്ല.

2019 ലെ സെന്‍സസ് ഡാറ്റ പ്രകാരം അമേരിക്കയിലെ 23% ആളുകള്‍ക്ക് വയറുള്ള ബ്രോഡ്ബാന്റ് കണക്ഷനില്ല. പ്രതിവര്‍ഷം $20,000 ഡോളറില്‍ കുറവ് വരുമാനമുള്ള വീടുകളില്‍ അത് 35% ല്‍ കൂടുതലാണ്.

— സ്രോതസ്സ് thehill.com | 10/28/20

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.


#classwar

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )