ഓഹരിക്കമ്പോളത്തിലെ നിക്ഷേപത്തിന് ഒരു അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പരിണിത ഫലങ്ങള്‍ കോര്‍പ്പറേറ്റ് അമേരിക്കയെ ബാധിക്കും.
മുമ്പ് വ്യക്തികള്‍, വലിയ സ്ഥാപനങ്ങള്‍ എന്നിവര്‍ കൂടുതലും Fidelity പോലുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ സജീവമായി കൈകാര്യം ചെയ്തിരുന്നു. കമ്പോളത്തില്‍ ഊഹക്കച്ചവടം നടത്താന്‍ ഓഹരി തെരഞ്ഞെടുത്തിരുന്നത് ഫണ്ട് മാനേജര്‍മാര്‍ ആയിരുന്നു. 2008ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം നിക്ഷേപകര്‍ S&P 500 പോലെ സ്ഥാപിതമായ ഓഹരി സൂചികയെ പകര്‍ത്തുന്ന index fundsലേക്ക് മാറി.
ഈ മാറ്റത്തിന്റെ വലിപ്പം അമ്പരപ്പിക്കുന്നതാണ്. 2007 – 2016 കാലത്ത് സജീവമായി കൈകാര്യം ചെയ്യപ്പെട്ട ഫണ്ടുകളില്‍ നിന്ന് US$120000 കോടി ഡോളര്‍ പുറത്തേക്കൊഴുകി. അതേ സമയത്ത് index funds ന് US$140000 കോടി ഡോളര്‍ നിക്ഷേപം കിട്ടി.
അതിവേഗം വളരുന്ന index sector അതീവമായി കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളതാണ്. അവിടെ ആധിപത്യമുളളത് മൂന്ന് ഭീമന്‍ ആസ്തി മാനേജര്‍മാരാണ്: BlackRock, Vanguard, State Street. അവയെ വലിയ മൂവര്‍ എന്ന് വിളിക്കുന്നു.
— സ്രോതസ്സ് ponderwall.com | Jan Fichtner | 2019/09/29
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.