നവംബറിന്റെ അവസാന ആഴ്ച ആയപ്പോഴേക്കും അമേരിക്കയിലെ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളില്‍ താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമായ ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവന് കോവിഡ്-19 കവര്‍ന്നു. സംസ്ഥാനം പുറത്തുവിട്ട ഡാറ്റകളുടെ അടിസ്ഥാനത്തിലെ വിശകലനത്തില്‍ ആണ് ഇത് കണ്ടെത്തിയത്. മഹാമാരി തുടങ്ങിയ കാലം മുതല്‍ നവംബര്‍ 24, 2020 വരെ ദീര്‍ഘകാല-പരിചരണ സ്ഥാപനങ്ങളിലെ ജോലിക്കാരും താമസക്കാരും ആയ 100,033 ല്‍ കൂടുതല്‍ പേര് കോവിഡ്-19 കാരണം മരിച്ചു. 49 സംസ്ഥാനങ്ങളിലേയും DCയിലേയും ഡാറ്റയാണിത്. രാജ്യത്താകെയുണ്ടായ മൊത്തം കോവിഡ്-19 മരണങ്ങളില്‍ 40% ഉം ദീര്‍ഘകാല-പരിചരണ സ്ഥാപനങ്ങളില്‍ ആണ് സംഭവിച്ചത്.
— സ്രോതസ്സ് kff.org | 2020/11/27
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.