കാലാവസ്ഥാ മാറ്റത്തെ ലഘൂകരിക്കുന്നതില്‍ മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ആഹാരം ഉണ്ടാക്കാന്‍ വേണ്ടി ചെടികളും മരങ്ങളും പ്രകാശ സംശ്ലേഷണം വഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) കൂടുതല്‍ ആഗിരണം ചെയ്യുന്നത് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന താപനില വര്‍ദ്ധിപ്പിക്കുന്ന CO2 കുറയുന്നതിന് സഹായിക്കും. എന്നാല്‍ അന്തരീക്ഷത്തിലെ CO2 വര്‍ദ്ധിക്കുന്നത് കാരണം ആഗോളമായി കരയിലെ 86% ജൈവ വ്യവസ്ഥകള്‍ക്കും CO2 ആഗിരണം ചെയ്യാന്‍ കഴിയുന്നതിന്റെ കാര്യക്ഷമത കുറയുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.