പണക്കാര്‍ക്ക് കൊടുക്കുന്ന നികുതി ഇളവ് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിച്ചും തൊഴിലില്ലായ്മ കുറച്ചും ഫലത്തില്‍ എല്ലാവര്ക്കും ഗുണം ചെയ്യും എന്നാണ് നവലിബറല്‍ gospel പറയുന്നത്. എന്നാല്‍ 18 രാജ്യങ്ങളുടെ കഴിഞ്ഞ 50 വര്‍ഷത്തെ സാമ്പത്തിക നയങ്ങള്‍ പഠിച്ചതില്‍ നിന്ന് “trickle down” സിദ്ധാന്തത്തെക്കുറിച്ചുള്ള പുരോഗമനവാദികളുടെ വിമര്‍ശനം ശരിയായിരുന്നു എന്ന് കണ്ടെത്തി. ലഭ്യത-വശത്തെ (supply-side) സാമ്പത്തിക ശാസ്ത്രം അസമത്വത്തെ വര്‍ദ്ധിപ്പിക്കും, നികുതിയുടെ വലതുപക്ഷ സമീപനത്തിന്റെ ശരിക്കുള്ള ഗുണഭോക്താക്കള്‍ അതിസമ്പന്നരാണ് എന്നാതായിരുന്ന വിമര്‍ശനങ്ങള്‍.
London School of Economics ലെ International Inequalities Institute ന്റെ Economic Consequences of Major Tax Cuts for the Rich എന്ന പ്രബന്ധം, 20 OECD രാജ്യങ്ങളുടെ ഡാറ്റ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. King’s College London ലെ LSEയുടെ David Hope ഉം Julian Limberg ഉം ആണ് ഇത് എഴുതിയത്.
— സ്രോതസ്സ് commondreams.org | Kenny Stancil | Dec 16, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.