കോവിഡ്-19 മഹാമാരിയും അതിനോട് ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും കാരണം ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് വാടക കൊടുക്കാന്‍ പറ്റാതാകുകയും അവര്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിട്ടുകൊണ്ടുമിരിക്കുകയാണ്. വീട്ടിലെ ആളുകളുടെ എണ്ണം കൂട്ടുന്നത് വഴിയും വ്യക്തികള്‍ക്ക് ശാരീരിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വരുന്നതിനാലും കുടിയിറക്കല്‍ കോവിഡ്-19 ന്റെ വ്യാപനം വര്‍ദ്ധിപ്പിക്കും. പഠനത്തിന്റെ കാലത്ത് 27 സംസ്ഥാനങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കി. അങ്ങനെ ചെയ്ത സംസ്ഥാനങ്ങളില്‍ മരണനിരക്ക് 1.6 മടങ്ങ് വര്‍ദ്ധിച്ചു. ഫലം സംഖ്യകളായി പറഞ്ഞാല്‍ 433,700 അധികം രോഗബാധയും 10,700 അധിക മരണങ്ങളും അമേരിക്കമൊത്തം സംഭവിച്ചു.
— സ്രോതസ്സ് bespacific.com | Dec 2, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.