പുതിയതായി ലഭ്യമായ വരുമാനംവിവരം ഒരു പരിചിത കഥയാണ് പറയുന്നത്. 1979 ന് ശേഷമുള്ള എല്ലാ കാലയളവിലും താഴെയുള്ള 90% പേരുടെ വരുമാനം തുടര്‍ച്ചയായി മുകളിലെ 10%, 0.1%, 0.1% പേരിലേക്ക് വിതരണം ചെയ്യപ്പെടുന്നു. വരുമാന അസമത്വത്തിന്റെ അവസാനിക്കാത്ത ഈ വളര്‍ച്ച താഴെയുള്ള 90% പേരുടെ വരുമാനവര്ദ്ധനവിനെ ഗണ്യമായി കുറക്കുന്നു. സാമ്പത്തിക നയ രൂപീകരണത്തിന്റെ കേന്ദ്രത്തിലേക്ക് ഉറപ്പുള്ള വരുമാന വര്‍ദ്ധനവ് കൊണ്ടുവരണമെന്ന കാര്യത്തെ ഊന്നിപ്പറയുന്നു.
മുകളിലെ 1%ക്കാരും അതിനും മുകളിലുള്ള 0.1% ഉം 1979–2019 എന്ന ദീര്‍ഘമായ കാലായളവില്‍ ശരിക്കും വിജയികളായിരുന്നു:
മുകളിലെ 1%ക്കാരുടെ വരുമാനം 160.3% വര്‍ദ്ധിച്ചു.
മുകളിലെ 0.1%ക്കാരുടെ വരുമാനം ഇരട്ടി വേഗതയില്‍ ഗംഭീരമായ 345.2% വര്‍ദ്ധിച്ചു.
അതിന് വിപരീതമായി താഴത്തെ 90% ന്റെ വാര്‍ഷിക വരുമാനം 26.0% ആണ് വര്‍ദ്ധിച്ചത്.
— സ്രോതസ്സ് Economic Policy Institute | Lawrence Mishel, Jori Kandra | Dec 1, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#classwar