സൌദി അറേബ്യയില്‍ അധികാരികള്‍ പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ Loujain al-Hathloul യെ മാറ്റമുണ്ടാക്കാനായി ശ്രമിച്ചതിനും, വിദേശ അജണ്ടയുടെ പിറകെ പോയതിനും, പൊതു ക്രമസമാധാനം തകര്‍ക്കാനായി ഇന്റര്‍നെറ്റ് ഉപയോഗിച്ചതിനും 5 വര്‍ഷവും 8 മാസത്തേക്കുമുള്ള തടവ് ശിക്ഷക്ക് വിധിച്ചു. 2018 ല്‍ ആണ് Al-Hathloul നെ അറസ്റ്റ് ചെയ്തത്. സ്ത്രീ ഡ്രൈവര്‍മാരെ നിരോധിക്കുന്ന സൌദിയുടെ നിയമം മാറ്റണമെന്നും പുരുഷ “രക്ഷകര്‍തൃത്വ” വ്യവസ്ഥ ഇല്ലാതാക്കണമെന്നും ആവശ്യം ഉന്നയിച്ച് അവര്‍ സമരം നടത്തിയതിന് ശേഷമാണ് ഇത്. അവരെ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അവരുടെ കുടുംബം പറയുന്നു. വൈദ്യുതാഘാതം, flogging, ലൈംഗികപീഡനം നടത്തുമെന്ന ഭീഷണി ഉള്‍പ്പടെയുള്ള പീഡനങ്ങള്‍ അവര്‍ ഏറ്റുവാങ്ങി. അടുത്ത 5 വര്‍ഷത്തെക്ക് അവരെ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്.
— സ്രോതസ്സ് democracynow.org | Dec 28, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.