കഴിഞ്ഞ അഞ്ച് ദിവസമായി യാത്ര ചെയ്യുന്ന കര്‍ഷകര്‍ 1,300km കവച്ച് വെച്ച് ഡല്‍ഹിയിലെത്തിയിരിക്കുന്നു. 60 വാഹനങ്ങളിലായി മഹാരാഷ്ട്രയിലെ 500 ഓളം കര്‍ഷകരാണ് അത്. നരേന്ദ്ര മോഡി സര്‍ക്കാരിനോട് ഒരു കാര്യം പറയാനാണ് അവര്‍ എത്തിയിരിക്കുന്നത്. അതായത് തുടരുന്ന കര്‍ഷക സമരത്തില്‍ പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ മാത്രമല്ല എന്നതാണ് അത്. “കോര്‍പ്പറേറ്റ് കേന്ദ്രീകൃത” കാര്‍ഷിക നിയമത്തിനെതിരെ അവര്‍ രാജസ്ഥാനിലേയും ഗുജറാത്തിലേയും കര്‍ഷകരോടൊപ്പം ചേരുകയാണ്. അവരുടെ വാഹനങ്ങള്‍ Shahjahanpur ഗ്രാമത്തിനടുത്ത് രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ തടയപ്പെട്ടിരിക്കുകയാണ്. ഹരിയാന പോലീസ് മുമ്പും ഇത്തരം ഒരു ജാഥയെ തടയുകയുണ്ടായി. അത് ഡല്‍ഹി ജയ്പൂര്‍ ദേശീയ പാതയില്‍ ഗതാഗതക്കുരുക്കുണ്ടാക്കി.
— സ്രോതസ്സ് newsclick.in | 25 Dec 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.