ജോലിക്കാരുടെ “sense of coherence” (SOC) നില, demographic സ്വഭാവങ്ങള്‍, അവരുടെ കാട്/ഹരിതപ്രദേശ നടപ്പ് എന്നിവയെ വിശകലനം ചെയ്യുന്ന ഒരു പഠനം Public Health in Practice ല്‍ പ്രസിദ്ധപ്പെടുത്തി. അര്‍ത്ഥവ്യാപ്തിയാണുള്ളത് (meaningfulness ജീവിതത്തിന് ഒരു അര്‍ത്ഥം കണ്ടെത്തുന്നത്), comprehensibility (സമ്മര്‍ദ്ദം തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യുന്നത്), കൈകാര്യം ചെയ്യുന്നത് (manageability – സമ്മര്‍ദ്ദത്തെ നേരിടാനായി ശേഷി അനുഭവിക്കുന്നത്) എന്നീ മൂന്ന് കാര്യങ്ങളാണ് SOC ല്‍ ഉള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസവും വിവാഹതരായിരിക്കുന്നതും SOC ശക്തിപ്പെടുത്തും. പുകവലിക്കുന്നതും, വ്യായാമം ചെയ്യാതിരിക്കുന്നതും അത് ദുര്‍ബലമാക്കും. ശക്തമായ SOC ഉള്ളവര്‍ക്ക് സമ്മര്‍ദ്ദത്തോട് വലിയ resilience ഉണ്ട്. കാട്ടിലോ, ഹരിതപ്രദേശത്തോ സ്ഥിരമായി നടക്കാന്‍ പോകുന്നവരില്‍ സമ്മര്‍ദ്ദത്തെ തടുക്കാനുള്ള ഉയര്‍ന്ന ശേഷി ഉണ്ടെന്ന് പഠനം കണ്ടെത്തി.. അതുകൊണ്ട് ആഴ്ചയിലൊരിക്കല്‍ എങ്കിലും കാട്ടിലോ ഹരിതപ്രദേശത്തോ നടക്കുന്നത് ശക്തമായ SOC ഉണ്ടാകാന്‍ ആളുകളെ സഹായിക്കും.
— സ്രോതസ്സ് University of Tsukuba | Jan 13, 2021
കോണ്‍ക്രീറ്റ് കുറച്ച് ഉപയോഗിക്കുന്ന പച്ച പാര്‍ക്കുകള്‍ ഉണ്ടാക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.