പാലസ്തീനില്‍ നാല് സ്ഥലത്ത് ഒലീവ് മരങ്ങള്‍ നശിപ്പിച്ചു

യഹൂദ കുടിയേറ്റക്കാര്‍ വ്യാഴാഴ്ച പടിഞ്ഞാറെ കരയിലെ നഗരമായ Hebron (Al-Khalil)ക്ക് സമീപമുള്ള At-Tuwani യിലെ ഡസന്‍ കണക്കിന് ഒലീവ് മരങ്ങള്‍ വേരോടെ പിഴുതുകളഞ്ഞു. Maonയിലെ നിയമവിരുദ്ധ കൈയ്യേറ്റത്താവളക്കാരായ ഒരു കൂട്ടം യഹൂദ കൈയ്യേറ്റക്കാര്‍ Yatta നഗരത്തിന് കിഴക്ക് വശത്തുള്ള al-Arini കുടുംബത്തിന്റെ 35 ഒലീവ് മരങ്ങള്‍ വേരോടെ പിഴുതുകളയുകയും മോഷ്ടിക്കുകയും ചെയ്തു. ഇസ്രായേലി കൈയ്യേറ്റ സൈന്യം കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ നഗരമായ ജെറിക്കോ(Jericho)ക്ക് അടുത്തുള്ള Nweimeh ഗ്രാമത്തില്‍ 350 ഒലീവ് മരങ്ങള്‍ വേരോടെ പിഴുതുകളയുകയും മൂന്ന് ഗാര്‍ഹിക കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തെക്കന്‍ പടിഞ്ഞാറെക്കര നഗരമായ ബത്‌ലഹേമിലെ(Bethlehem) ഗ്രാമമായ Al-Jab’a യില്‍ ഇസ്രായേലി കൈയ്യേറ്റ സൈന്യം പാലസ്തീന്‍കാരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ഡസന്‍ കണക്കിന് ഒലീവ് മരങ്ങള്‍ വേരോടെ പിഴുതുകളഞ്ഞു. ഇസ്രായേല്‍ സൈന്യവും യഹുദ കുടിയേറ്റക്കാരും പാലസ്തീന്‍കാരുടെ ഒലീവ് മരങ്ങള്‍ നശിപ്പിക്കുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു സ്ഥിര സംഭവമായിരിക്കുകയാണ്. Applied Research Institute of Jerusalem നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 1967 ന് ശേഷം ഇസ്രായേല്‍ അധികാരികളും കൈയ്യേറ്റക്കാരും 8 ലക്ഷത്തിലധികം ഒലീവ് മരങ്ങള്‍ വേരോടെ പിഴുതുകളഞ്ഞിട്ടുണ്ട്.

— സ്രോതസ്സ് Jews For Justice For Palestinians | 24 Dec 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ