University of Southern California (USC) യിലേയും Princeton University യിലേയും ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് കോവിഡ്-19 മരണങ്ങള് അമേരിക്കയുടെ മൊത്തം ആയുര്‍ദൈര്‍ഘ്യത്തെ 1.13 വര്‍ഷം കുറച്ചു. epidemiologic വാക്കുകളില്‍ അത് വലിയ ഒരു കുറവാണ്. ഒരു സമൂഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ അളവുകളില്‍ ഒന്നാണ് ആയുര്ദൈര്ഖ്യം. കുട്ടികളുടെ ഉയര്‍ന്ന മരണ നിരക്ക്, മാതാക്കളുടെ മരണ നിരക്ക് എന്നിവ കാരണം 1860ന് ശേഷം 39.4 വര്‍ഷം എന്ന് സ്ഥിരമായി നിന്നിരുന്ന ആയുര്ദൈര്ഖ്യം ചികില്‍സ മുന്നേറ്റത്താലും ജീവിതസൌകര്യത്തിലെ മെച്ചപ്പെടലും കാരണം സ്ഥിരമായി ഉയര്‍ന്ന് 2020 ആയപ്പോഴേക്കും 78.9 വര്‍ഷം വരെ എത്തി. കോവിഡ് മഹാമാരി കാരണം ആ ആയുര്ദൈര്ഖ്യം ഇപ്പോള്‍ കുറഞ്ഞ് 77.48 ആയിരിക്കുകയാണ്.
— സ്രോതസ്സ് wsws.org | 17 Jan 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.