കൊറോണവൈറസ് മഹാമാരിയുടെ സമയത്ത വാടകക്കാരുടെ ഒഴുപ്പിക്കലിനെതിരായ പ്രതിഷേധമായി കാലിഫോര്‍ണിയയിലെ San Jose യിലെ Santa Clara County Superior Court നടന്ന ഒഴുപ്പിക്കല്‍ വാദത്തെ Regional Tenant Organizing Network ന്റെ നേതൃത്വത്തിലുള്ള 100 വാടകക്കാരും വക്കീലുമാരും തടസപ്പെടുത്തി. പ്രതിഷേധക്കാര്‍ കോടതി കവാടം തടസപ്പെടുത്തി. രാവിലത്തെ മണിക്കൂറുകളില്‍ അവര്‍ കോടതിയുടെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കി. പിന്നീട് അവരെ County Sheriff ന്റെ പോലീസുകാര്‍ അക്രമാസ്കതമായി നീക്കം ചെയ്യുകയാണുണ്ടായത്. കോടതി പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതിന് 9 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. കുടിയിറക്കല്‍ മോററ്റോറിയം ബൈഡന്‍ സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചെങ്കിലും സംസ്ഥാനത്ത് കുടിയിറക്കല്‍ തകൃതിയായി നടന്ന് വരുന്നു. Facebook, Alphabet/Google, Apple, Netflix, Tesla തുടങ്ങിയവരുടെ കേന്ദ്രമായ സിലിക്കണ്‍ വാലിയില്‍ ദരിദ്രരായ തൊഴിലാളികളെ തെരുവിലേക്ക് ചവിട്ടിപ്പുറത്താക്കുകയാണ്. കോവിഡ്-19 മഹാമാരിയുടെ വ്യാപനം സാവധാനമാക്കാന്‍ “വീട്ടില്‍ കഴിയുക” എന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്.
— സ്രോതസ്സ് wsws.org | 28 Jan 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.