കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ലോകത്തെ ദരിദ്ര രാജ്യങ്ങളിലെ അഞ്ച് ലക്ഷത്തിനടത്ത് ആളുകള്‍ കാലാവസ്ഥാ ദുരന്തങ്ങളുമായി ബന്ധപ്പെട്ട അവസ്ഥകളാല്‍ മരിച്ചു. Germanwatch ആണ് ഈ പഠനം നടത്തിയത്. 2000 – 2019 കാലത്ത് അമേരിക്കയുടെ ഭാഗമായ Puerto Rico ആണ് ഏറ്റവും വലിയ ദുരന്തങ്ങള്‍ സഹിച്ചത് എന്ന് അവരുടെ വാര്‍ഷിക “Global Climate Risk Index” റിപ്പോര്‍ട്ടില്‍ പറയുന്നു. ആ കാലത്തെ ഏറ്റവും വലിയ പത്ത് കാലാവസ്ഥ ദുരന്തങ്ങള്‍ നടന്നത് ഫിലിപ്പീന്‍സ്, മൊസാംബിക്, ബഹാമസ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, തായ്‌ലാന്റ്, നേപ്പാള്‍ എന്നിവിടങ്ങളിലാണ്. ഈ രാജ്യങ്ങളുടെ മൊത്തം നഷ്ടം $2.5 ലക്ഷം കോടി ഡോളര്‍ വരും എന്ന് കണക്കാക്കുന്നു. ഈ റിപ്പോര്‍ട്ടില്‍ അമേരിക്കയെ ഉള്‍പ്പെടുത്തിയിട്ടില്ല.
— സ്രോതസ്സ് scientificamerican.com | Jan 27, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.