വെറും 9 മാസം കൊണ്ട് ഭൂമിയിലെ ഏറ്റവും പണക്കാരായ 1,000 പേര്‍ കോവിഡ്-19 കാരണമുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറി. എന്നാല്‍ ലോകത്തെ ദരിദ്രരായവര്‍ക്ക് മഹാമാരിയുണ്ടാക്കിയ സാമ്പത്തി ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഒരു ദശാബ്ദത്തില്‍ കൂടുതല്‍ കാലം എടുക്കും. Oxfam നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. World Economic Forum ന്റെ ‘Davos Agenda’ തുടങ്ങിയ ദിവസം അവര്‍ ‘The Inequality Virus’ എന്ന ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തി.
എല്ലാ രാജ്യങ്ങളിലും സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള ശേഷി കോവിഡ്-19 ന് ഉണ്ട്. ഒരു ശതാബ്ദം മുമ്പ് മുതല്‍ രേഖകള്‍ ശേഖരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്ക് ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ദാരിദ്ര്യത്തില്‍ കഴിയുന്ന ആളുകള്‍ക്ക് മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലെത്താന്‍ ഏറ്റവും മുകളിലുള്ള കൂടുതലും വെള്ളക്കാരായ പുരുഷന്‍മാരായ 1,000 ശതകോടീശ്വരന്‍മാരേക്കാള്‍ 14 മടങ്ങ് സമയം എടുക്കും.
— സ്രോതസ്സ് oxfam.org | 25 Jan 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#classwar