Das and his wife last week. Biswa Kalyan Purkayastha
ഞായറാഴ്ച വൈകുന്നേരും 104 വയസുള്ള Chandrahar ന് ഹൃദ്രോഗം അനുഭവപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് “വിദേശികള്‍ക്ക്” ഉള്ള ആസാമിലെ തടങ്കല്‍ പാളയത്തില്‍ മൂന്ന് മാസം അദ്ദേഹം ചിലവഴിക്കുകയുണ്ടായി. ആസാമിലെ Boraibastiയിലെ മകന്റെ വീട്ടില്‍ വെച്ചാണ് അദ്ദേഹം മരിച്ചത് — അപ്പോഴും ഒരു “വിദേശി” ആയിരുന്നു.
പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മകളായ Nyuti Das പറയുന്നു, “Modi aamar bhogowan (മോഡിയാണ് എന്റെ ദൈവം)… അദ്ദേഹം എല്ലാം പരിഹരിക്കും. പൌരത്വ നിയമം വന്നു. നമ്മളെല്ലാം ഇന്‍ഡ്യക്കാരാകും.”
“അദ്ദേഹത്തിന്റെ ഏക ആവശ്യം ഒരു ഇന്‍ഡ്യക്കാരനായി മരിക്കുക എന്നതായിരുന്നു… ഞങ്ങള്‍ പരിശ്രമിച്ചു. കോടതിക്ക് പിറകേ കോടതികളിലേക്ക് ഓടി. വക്കീലുമാര് തൊട്ട് സാമൂഹ്യപ്രവര്‍ത്തകരെ വരെ കണ്ടു, എല്ലാ കടലാസുകളും സമര്‍പ്പിച്ചു. just like that അദ്ദേഹം പോയി. നിയമത്തിന്റെ കണ്ണില്‍ ഞങ്ങള്‍ ഇന്നും ‘വിദേശികളാണ്.’ നിയമം (Citizenship Amendment Act – CAA) ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല,” അവര്‍ കൂട്ടിച്ചേര്‍ത്തു.
“നിയമം വന്നു, അത് വന്നിട്ട് ഒരു വര്‍ഷമായി, എന്നാല്‍ ‘ദൈവം’ എന്താണ് ചെയ്തത്?” അവര്‍ അയാളോട് ചോദിക്കും.
ദാസിനെ പോലുള്ള ആളുകള്‍ക്ക് പൌരത്വം നല്‍കാന്‍ വേണ്ടിയാണ് CAA എന്നായിരുന്നു മോഡി സര്‍ക്കാര്‍ വീണ്ടും വീണ്ടും ഉറപ്പിച്ച് പറഞ്ഞത്. കൂടുതലും സ്വന്തം രാജ്യത്ത് കുറ്റവാളികളാക്കപ്പെട്ടതും ഇന്‍ഡ്യയിലേക്ക് കുടിയേറിയവരുമായ ഹിന്ദുക്കള്‍ക്ക്.
ഈ നിയമം വെറും ഒരു “ഉപകരണം” ആണെന്ന് ദാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച കോണ്‍ഗ്രിന്റെ മുമ്പത്തെ MP ആയിരുന്ന Sushmita Dev പറഞ്ഞു. “It’s a means to an end ആണ്. അവസാനം അത് ബംഗാളി ഹിന്ദു വോട്ടുകളെ ധൃവീകരിച്ചു. CAA ഫലത്തില്‍ വന്നാലും അത് ആര്‍ക്കും പൌരത്വം ഉറപ്പ് നല്‍കുകയില്ല. ഇപ്പോഴും തടങ്കല്‍പാളയത്തില്‍ കഴിയുന്ന ബംഗാളി ഹിന്ദുക്കളെ എന്തുകൊണ്ടാണ് BJP സഹായിക്കാത്തത്‍?”
ജൂണ്‍ 2018 ന് ദാസിന് ജാമ്യം കിട്ടി. എന്നാല്‍ കുടുംബത്തിന്റെ കേസ് ഇപ്പോഴും കോടതിയിലാണ്. അദ്ദേഹത്തിന്റെ മക്കള്‍ വാദത്തിനായി കോടതില്‍ ഹാജരാകുന്നു. ദാസിന്റെ കുടുംബത്തിന് നിയമത്തിലെ കട്ടിവാക്കുകളൊന്നും മനസിലാകില്ല. വിദേശികള്‍ എന്ന മുദ്ര മാത്രം തുടരുന്നു.
— സ്രോതസ്സ് indianexpress.com | Dec 15, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.