Buenos Aires ല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഒത്തുചേര്‍ന്ന് ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കിയതിന്റെ സന്തോഷം പങ്കിട്ടു. പ്രത്യുല്‍പ്പാദന അവകാശങ്ങള്‍ക്കായി വര്‍ഷങ്ങളായി നടന്നുവന്ന പുല്‍വേര് പോലുള്ള സമരത്തിന്റെ ഫലമായാണിത്. ഗര്‍ഭത്തിന്റെ 14ാം ദിവസം വരെ തെരഞ്ഞെടുക്കപ്പെടുന്ന ഗര്‍ഭഛിദ്രത്തെ ഈ നിയമം അനുവദിക്കുന്നു. 38 – 29 വോട്ടിനാണ് നിയമം പാസാക്കിയത്. പ്രസിഡന്റ് Alberto Fernández നിയമത്തില്‍ ഒപ്പ് വെക്കാനിരിക്കുകയാണ്. അതോടുകൂടി കടുത്ത anti-choice നിയമങ്ങള്‍ വലിച്ചെറിയുന്ന ലാറ്റിനമേരിക്കയിലെ രാജ്യങ്ങളിലൊന്നായി അര്‍ജന്റീന മാറും. ഉറുഗ്വേ, ക്യൂബ, ഗയാന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ലാറ്റിനമേരിക്കയില്‍ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്ന രാജ്യങ്ങള്‍.
— സ്രോതസ്സ് commondreams.org | Dec 30, 2020
എന്നാല്‍ അര്‍ജന്റീനയിലെ കോണ്‍ഗ്രസ് പാസാക്കിയ Safe Abortion Law ഭരണഘടനാ വിരുദ്ധമാണെന്നും അതിന്റെ നടത്തിപ്പ് തടയുന്നു എന്നും Chaco പ്രവശ്യയിലെ ഒരു കോടതി വിധിച്ചു. ഗര്‍ഭഛിദ്രവിരുദ്ധ സംഘം കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി Marta Aucar ഈ വിധി പ്രഖ്യാപിച്ചത്.
— സ്രോതസ്സ് telesurenglish.net | 29 Jan 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.