[കേരളത്തില്‍ മാത്രമല്ല, ഇന്‍ഡ്യ മുഴുവന്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ആരുടെ ആധാര്‍ ആകും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത് എന്ന് അന്വേഷിക്കുന്നത് പ്രധാന കാര്യമാണ്. പ്രമുഖരുടേതാകില്ല. രേഖകള്‍ ഇല്ലാത്തത് പാര്‍ശ്വവര്‍ക്കരിക്കപ്പെടുന്നവര്‍ക്കാണ്.]
തിരുവനന്തപുരം ∙ കാട്ടാക്കടയില്‍ ആക്രിക്കടയില്‍നിന്നു മുന്നൂറിലധികം ആധാര്‍ കാര്‍ഡുകളും മറ്റു രേഖകളും കണ്ടെടുത്തു. കരകുളം പോസ്റ്റ് ഓഫിസില്‍നിന്നു വിതരണം ചെയ്യേണ്ട രേഖകളാണ് കണ്ടെടുത്തത്. കാട്ടാക്കട പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഓട്ടോറിക്ഷയില്‍ ഒരാള്‍ 50 കിലോയോളം കടലാസ് വേസ്റ്റ് ആക്രിക്കടയില്‍ കൊണ്ടുവന്നിരുന്നു. കടയുടമ അത് തരംതിരിക്കുമ്പോഴാണ് അതുവഴിപോയ പൊതുപ്രവര്‍ത്തന്‍ കൂട്ടത്തില്‍ ആധാര്‍ രേഖകള്‍ കണ്ടത്. ആധാര്‍ എവിടെനിന്നു കിട്ടിയെന്ന ചോദ്യത്തിനു കടലാസിന്റെ ഒപ്പം കൊണ്ടുവന്നതാണ് എന്നായിരുന്നു കടയുടമയുടെ മറുപടി. തുടര്‍ന്ന് പൊതുപ്രവര്‍ത്തകന്‍ പൊലീസിനെ വിവരമറിയിച്ചു. കവറില്‍നിന്ന് പൊട്ടിക്കാത്ത ആധാറിനു പുറമെ ബാങ്ക് രേഖ, ഇന്‍ഷുറന്‍സ്, റജിസ്റ്റര്‍ ഓഫിസില്‍നിന്നുള്ള രേഖ തുടങ്ങിയവയും കണ്ടെടുത്തു.
— സ്രോതസ്സ് manoramaonline.com | Jan 23, 2021
കാട്ടാക്കടയിലെ ആക്രിക്കടയില്‍നിന്ന് കണ്ടെത്തിയത് ആധാര്‍ കാര്‍ഡുകളുടെ വന്‍ശേഖരം; പോലീസ് അന്വേഷണം
തിരുവനന്തപുരം: കാട്ടാക്കടയിലെ ആക്രിക്കടയില്‍നിന്ന് ആധാര്‍ കാര്‍ഡുകളുടെ വന്‍ശേഖരം കണ്ടെത്തി. 306 ആധാര്‍ കാര്‍ഡുകളും അനുബന്ധ രേഖകളും തപാല്‍ ഉരുപ്പടികളുമാണ് ആക്രിക്കടയില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം ഒരു ഓട്ടോ ഡ്രൈവര്‍ കൊണ്ടുവന്ന ആക്രിസാധനങ്ങളുടെ കൂടെയാണ് ആധാര്‍ കാര്‍ഡുകളും തപാല്‍ ഉരുപ്പടികളും കിട്ടിയത്. ഇതോടെ കടയുടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കരകുളം മേഖലയില്‍നിന്നുള്ളവരുടെ ആധാര്‍ കാര്‍ഡുകളാണ് കണ്ടെടുത്തവയില്‍ ഭൂരിഭാഗവും. ഇവയെല്ലാം കരകുളം പോസ്റ്റ് ഓഫീസില്‍നിന്ന് വിതരണം ചെയ്യാത്ത ആധാര്‍ കാര്‍ഡുകളാണെന്നാണ് പോലീസിന്റെ നിഗമനം. 2015-ല്‍ നല്‍കിയ ആധാര്‍ കാര്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്. ചില തപാല്‍ ഉരുപ്പടികളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ വീഴ്ച വരുത്തിയോ എന്നത് പോലീസ് പരിശോധിച്ചുവരികയാണ്.
— സ്രോതസ്സ് mathrubhumi.com
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.